രാജ്യത്തിനാവശ്യം മികച്ച അധ്യാപകരെയെന്ന് മോദി

Posted on: September 5, 2014 7:19 pm | Last updated: September 5, 2014 at 7:19 pm
SHARE

modiന്യൂഡല്‍ഹി: രാജ്യത്തിനാവശ്യം മികച്ച അധ്യാപകരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ എന്തുകൊണ്ടാണ് കഴിവുള്ളവര്‍ പലരും അധ്യാപകരാവത്തതെന്ന് ചിന്തിക്കേണ്ടതുണ്ട്. ഡോ. രാധാകൃഷ്ണന്റെ തന്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. അദ്ദേഹം അധ്യാപകര്‍ക്കു വേണ്ടിയാണ്ആ ദിനം ആഘോഷിച്ചതെന്നും മോദി പറഞ്ഞു. അധ്യാപക ദിനത്തില്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വിദ്യാര്‍ഥികളുടെ ഹീറോകളാണ് അധ്യാപകര്‍. ഒരു കാലത്ത് അച്ഛനമ്മമാരോട് പറയുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുമായി പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സമയം മാറിയിരിക്കുന്നു. കുട്ടികള്‍ ഇപ്പോള്‍ യാതൊന്നും ആരുമായും പങ്കുവയ്ക്കാറില്ല.

സാങ്കേതിക വിദ്യയുടെ പ്രധാന്യം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അതിനാല്‍ വിിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക വിദ്യയിലുള്ള താല്പര്യം വര്‍ധിപ്പിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓരോ സ്വപ്നങ്ങളുണ്ട്. അതിനെ പിന്നോട്ട് ചലിപ്പിക്കാന്‍ ഒന്നിനേയും അനുവദിക്കരുത്. അതിനു വേണ്ടി പരിശ്രമിക്കണം. പാഠപുസ്തകത്തില്‍ ഉള്ളവയ്ക്ക് ഉപരിയായി മറ്റു പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന എത്ര കുട്ടികളാണ് ഇന്നുള്ളത്. ജീവിത വിജയം കൈവരിച്ചിട്ടുള്ളവരുടെ പുസ്തകങ്ങള്‍ വായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നും മോദി പറഞ്ഞു.