ആര്‍ എസ് എസ് നേതാവിന്റെ കൊല: പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

Posted on: September 5, 2014 6:59 pm | Last updated: September 6, 2014 at 3:25 pm
SHARE

vikramanകോഴിക്കോട്: കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവായിരുന്ന മനോജ് കൊല്ലപ്പെട്ട കേസില്‍ ഒന്നാംപ്രതി കിഴക്കേ കതിരൂര്‍ എളന്തോടത്ത് വേണാട്ടന്റവിട വിക്രമനെതിരെ (42) ക്രൈംബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി. കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് ആസൂത്രണം ചെയ്തു നടപ്പാക്കിയതും വിക്രമനാണെന്നായിരുന്നു ടിപി കേസ് പ്രതി രജീഷിന്റെ വെളിപ്പെടുത്തല്‍. മനോജ് വധത്തിനു പിന്നാലെ സ്ഥലം വിട്ട വിക്രമന്‍ സംസ്ഥാനം വിട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.