Connect with us

Gulf

ജീവകാരുണ്യ പ്രവര്‍ത്തനത്തികവുമായി സ്വദേശി യുവാവ് ശ്രദ്ധേയനാവുന്നു

Published

|

Last Updated

charityദുബൈ: 1192.5 മീറ്റര്‍ നീളത്തില്‍ അല്‍ വസല്‍ ക്ലബ് സ്‌പോര്‍ട്‌സ് ഷാള്‍ നിര്‍മിച്ചു ഗിന്നസ് റിക്കാര്‍ഡിട്ട യു എ ഇ സ്വദേശിയും അല്‍ വസല്‍ ക്ലബ്ബിന്റെ കടുത്ത ആരാധകനുമായ സാലിം അല്‍ കര്‍ബി(29) പുതിയ കാല്‍വെപ്പിനൊരുങ്ങുന്നു. 1,000 കുട്ടികള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനം നടത്താനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അല്‍ വസല്‍ ക്ലബിന്റെ ജഴ്‌സി എത്തിച്ചു കൊടുക്കാനുമുള്ള പരിശ്രമത്തിലാണ് ഈ യുവാവ്.

1992 മുതല്‍ യു എ ഇയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ വസലിന്റെ ആരാധകനാണ് അല്‍ കര്‍ബി. അമേരിക്കന്‍ പ്രസിഡന്റായ ബറാക് ഒബാമക്ക് അല്‍ വാസല്‍ ക്ലബിന്റെ ജഴ്‌സി എത്തിച്ചുകൊടുക്കാന്‍ ആഗ്രഹിച്ചു നടന്ന സാലിം അല്‍ കര്‍ബി, നിരന്തര ശ്രമങ്ങളിലൂടെ ഒമ്പത് മാസത്തിനു ശേഷം വൈറ്റ് ഹൗസില്‍ നിന്ന് അനുമതി സംഘടിപ്പിക്കുകയുണ്ടായി. ഒബാമയുടെ പേരെഴുതിയ, ക്ലബിന്റെ 44-ാം നമ്പര്‍ ജഴ്‌സിയാണ് അമേരിക്കന്‍ എംബസി വഴി അയച്ചു കൊടുത്തതെന്ന് അല്‍ കര്‍ബി പറയുന്നു. 2009ല്‍ സോമാലിയന്‍ യുദ്ധ സമയത്ത് അവിടെ പോയി അല്‍ വസല്‍ ക്ലബിന്റെ ജഴ്‌സി അണിയിച്ച് സോമാലിയന്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കാനായതും നേട്ടമായി ഈ യുവാവ് കരുതുന്നു.