പ്രധാനമന്ത്രിയുടെ പ്രസംഗം വിക്ടേഴ്‌സ് ചാനലില്‍ കാണിക്കുന്നത് തടഞ്ഞു

Posted on: September 5, 2014 6:48 pm | Last updated: September 5, 2014 at 6:48 pm
SHARE

Modi_makes_speech_360തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യാപക ദിന പ്രസംഗം വിക്‌ടേഴ്‌സ് ചാനലില്‍ കാണിക്കുന്നത് തടഞ്ഞു. പ്രസംഗം കാണിക്കേണ്ടെന്ന് അവസാനനിമിഷം സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ സാങ്കേതിക തകരാര്‍ മൂലമാണ് സംപ്രേഷണം ചെയ്യാന്‍ സാധിക്കാതിരുന്നതെന്ന് ചാനല്‍ ഔദ്യോഗികമായി അറിയിച്ചു. വിക്‌ടേഴ്‌സ് ചാനലില്‍ സംപ്രേഷണമുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്.