അധ്യാപകന്റെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Posted on: September 5, 2014 5:00 pm | Last updated: September 5, 2014 at 5:00 pm
SHARE

suicidelogo_1തിരുവനന്തപുരം: സ്‌കൂളില്‍ നിന്ന് പുറത്താക്കിയ അധ്യാപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മലപ്പുറം മൂന്നിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ കോഴിക്കോട് എടച്ചേരി ചൂണ്ടയില്‍ കമ്മളകുന്നുമ്മല്‍ അനീഷ്‌കുമാറാണ് മാനേജ്‌മെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം പാലക്കാട്ടെ ലോഡ്ജ്മുറിയില്‍ ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.