അധ്യാപകന്റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി

Posted on: September 5, 2014 2:32 pm | Last updated: September 5, 2014 at 2:32 pm
SHARE

abdurabb1കോട്ടയം: മലപ്പുറത്ത് അധ്യാപകന്‍ ആത്മഹത്യചെയ്ത സംഭവം ദൗര്‍ഭാഗ്യകരമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. വിദ്യാഭ്യാസ വകുപ്പിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടില്ല. മറ്റു കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് പൊലീസ് ആണെന്നും അബ്ദുറബ്ബ് പറഞ്ഞു. അധ്യാപക ദിനത്തോ
ടനുബന്ധിച്ച് സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.