മദ്യനയം അട്ടിമറിക്കാന്‍ നീക്കമെന്ന് സുധീരന്‍

Posted on: September 5, 2014 12:14 pm | Last updated: September 6, 2014 at 3:24 pm
SHARE

sudheeranതിരുവനന്തപുരം: സര്‍ക്കാറിന്റെ മദ്യനയം പരാജയപ്പെടുത്താന്‍ നീക്കം നടക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കേരളത്തില്‍ മദ്യ ദുരന്തത്തിന് സാധ്യതയുണ്ട്.  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സുധീരന്‍ കത്തയച്ചു. ഓണത്തിനു മുമ്പ് സംസ്ഥാനത്ത് സ്പിരിറ്റും വ്യാജമദ്യും വന്‍തോതില്‍ ശേഖരിക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ മദ്യദുരന്തം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ആഭ്യന്തര വകുപ്പും എക്‌സൈസ് വകുപ്പും ചേര്‍ന്ന് പരിശോധന കര്‍ശനമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.