Connect with us

Palakkad

ദേശീയപാതയില്‍ വീണ്ടും വാഹനാപകടം: ഇരുപത്തഞ്ചോളോം പേര്‍ക്ക് പരുക്ക്

Published

|

Last Updated

വടക്കഞ്ചേരി: ദേശീയപാതയില്‍ വീണ്ടും വാഹനാപകടം, 25 ഓളം പേര്‍ക്ക് പരുക്ക്, ദേശീയപാത പന്തലാംപാടത്തിന് സമീപം ബസും മിനിലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് 25 ഓളം പേര്‍ക്ക് പരുക്കേറ്റത്.
വടക്കഞ്ചേരി കാരയങ്കാട് റസീന(34), കാരയങ്കാട് റിസാഫാത്തിമ(3), കാരയങ്കാട് തസ് ലുന്നീസ്(38), കൊല്ലങ്കോട് അംബിക(31), വല്ലങ്ങി നെല്ലിപ്പാടം സജിനബാബു(38), പോത്തുണ്ടി കാഞ്ഞിരംകാട് സാവിത്രി(36), കിഴക്കഞ്ചേരി ഇളവംപാടം മണ്ണടി നിഷമനോജ്(27), അയിലൂര്‍ കാരക്കാട്ട് പറമ്പ് ജയന്‍(37), മുതലമട രത്‌നകുമാരി(37), കയറാടി കരിങ്കുളം ചെല്ല(75), പട്ടിക്കര പുതുവീട് ഷരീഫ(60), മിനിവാന്‍ ഡൈവര്‍ തിരുവില്വാമല സണ്ണി(51), വാനിലെ ജീവനക്കാരന്‍ കൊല്ലം കൊടിയം ഷിജു(28), ചിറ്റിലഞ്ചേരി ശരണാലയം ശ്രുതി ജഗദീഷ്(22), ചാലക്കുടി ബാബു(54), തൃശൂര്‍ ചുവന്ന മണ്ണ് ബെന്നി(46), വടക്കഞ്ചേരി സുധീര്‍(38), പന്നിയങ്കര അമ്പലതൊടി രതീഷ്(38), മുടപ്പല്ലൂര്‍ തെക്കുംഞ്ചേരി ദേവു(54) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മീനാക്ഷിപുരത്ത് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സും തൃശൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന പാര്‍സല്‍ സര്‍വീസ് സ്ഥാപനത്തിന്റെ മിനിലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് മിനിലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡൈവര്‍ സണ്ണിയെ ഫയര്‍ഫോഴ്‌സ് എത്തി വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. പരുക്കേറ്റവരെ വടക്കഞ്ചേരി കാരുണ്യ ആശുപത്രിയിലും ആലത്തൂര്‍ ക്രസന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലൂടെയുള്ള വാഹനാഗതാഗതം രണ്ട് മണിക്കൂറോളം സ്തംഭിച്ചു. ബുധനാഴ്ച നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച തേനിടുക്കിന് സമീപം കെ എസ് ആര്‍ ടി സി ബസ് നിയന്ത്രണം തെറ്റി പാഞ്ഞ് കയറിയതിനെ തുടര്‍ന്ന് 25 ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. ദേശീയപാത വടക്കഞ്ചേരി മുതല്‍ വാണിയമ്പാറ വരെയുള്ള ഭാഗം സ്ഥിരം അപകടമേഖലയായി മാറിയിരിക്കുകയാണ്.

Latest