ലോകയാത്ര സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്: ലാല്‍ ജോസ്

Posted on: September 5, 2014 10:30 am | Last updated: September 5, 2014 at 10:30 am
SHARE

LAL JOSEഒറ്റപ്പാലം: ലോകം കാറില്‍ ചുറ്റിക്കണ്ട് ലാല്‍ ജോസ് തിരികെ നാട്ടിലെത്തി.
കാറില്‍ നടത്തിയ ലോകയാത്ര ഒരു സിനിമയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ലാല്‍ജോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇരുപത്തിയേഴ് രാജ്യങ്ങളിലൂടെ നടത്തിയ യാത്രയില്‍ വിവിധ സം്‌സ്‌കാരങ്ങളെ അടുത്തറിയാന്‍ കഴിഞ്ഞു. ജീവിതത്തിലെ അവിസ്മരണീയ മുഹര്‍ത്തമാണിത്.
ഈ യാത്ര തന്റെ ജീവിതത്തില്‍ ക്രിയാത്മകമാറ്റങ്ങളുണ്ടാക്കുമെന്ന് ലാല്‍ജോസ് പറഞ്ഞു.
ജൂണ്‍ 16നാണ് ലാല്‍ജോസ് ലോകപര്യടനത്തിന് യാത്രതിരിച്ചത്. ഇന്ത്യയില്‍ നിന്ന് നേരെ നേപ്പാളില്‍ പോയി അവിടെ നിന്നുമാണ് 27 രാജ്യങ്ങളില്‍ പര്യടനം നടത്തിയത്.
75 ദിവസം നീണ്ടയാത്രയില്‍ ചൈനയില്‍ 15 ദിവസവും റഷ്യയില്‍ 5 ദിവസവും തങ്ങി. 24000 ത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ച് ലണ്ടനില്‍ യാത്ര അവസാനിപ്പിച്ചു. റിട്ട റെയില്‍വേ ഉദ്യോഗസ്ഥനായ സുരേഷ് ജോസഫ്, ബൈജു എന്‍ നായര്‍ എന്നിവര്‍ക്കൊപ്പമാണ് ലാല്‍ജോസ് യാത്ര ആരംഭിച്ചെങ്കിലും ബൈജു എന്‍ നായര്‍ ഇടക്ക് വെച്ച് പര്യടനത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.