കുടുംബശ്രീ ഓണച്ചന്ത: ആദ്യദിനം 26 ലക്ഷം വിറ്റുവരവ്

Posted on: September 5, 2014 10:25 am | Last updated: September 5, 2014 at 10:25 am
SHARE

onam2കല്‍പ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ തുടങ്ങിയ പഞ്ചായത്ത്- ബ്ലോക്ക് – ജില്ലാ തല ചന്തകളിലായി തുടങ്ങിയ 24 ഓണ ചന്തകളില്‍ ആദ്യ ദിനം 26 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി.
ഓണത്തോടനുബന്ധിച്ച ജില്ലയില്‍ 27 ഓണചന്തകളിലൂടെ 75 ലക്ഷം രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം മുതല്‍ വയനാടന്‍ ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍, ന്യൂട്രിമിക്‌സ് യൂണിറ്റുകള്‍ ഉണ്ടാക്കുന്ന വിവിധ തരം പലഹാരങ്ങള്‍, കാന്റിന്‍ കാറ്ററിംഗ് യൂണിറ്റുകള്‍ ജൈവവളമുപയോഗിച്ചുള്ള പച്ചക്കറികള്‍, കലര്‍പ്പില്ലാത്ത മറ്റ് ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ഓണചന്തകളില്‍ ലഭിച്ചതാണ് വിറ്റു വരവ് വര്‍ദ്ധിക്കാന്‍ കാരണം.
4038 സംരംഭങ്ങളാണ് ചന്തയിലെത്തിയത്. 214 കരകൗശല ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍, 203 വസ്ത്ര നിര്‍മ്മാണ യൂണിറ്റ്, 205 ആരോഗ്യ പരിരക്ഷ ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ്, 1064 ഭക്ഷ്യ പലഹാര യൂണിറ്റ്, 62 കാന്റീന്‍ യൂണിറ്റുകള്‍, 1158 സംഘകൃഷി ഗ്രൂപ്പുകള്‍, 368 മറ്റ് വിവിധ സംരംഭക യൂണിറ്റുകളും ഓണ ചന്തകളിലെത്തി.
പൊതുവിപണിയേക്കാള്‍ വിലക്കുറവും ഗുണമേ•യുമുള്ളതും തനിമയും പരിശുദ്ധിയും ഉറപ്പുവരുത്തിയതുമായ കുടുംബശ്രീ വനിതകള്‍ ഉണ്ടാക്കിയ ഉല്‍പ്പന്നങ്ങളായതുകൊണ്ട് ഓണചന്തകളില്‍ വന്‍വിറ്റുവരവാണ് ഉണ്ടായത്. ധാത്രി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഇന്ന് മൂപ്പൈനാട് ഓണചന്തയോടനുബന്ധിച്ച് സൗജന്യമായി ക്യാമ്പ് പ്രവര്‍ത്തിക്കും.