Connect with us

Wayanad

പ്രവര്‍ത്തനക്ഷമമാക്കാന്‍ ഹൈവേ എന്‍ജിനീയര്‍ക്ക് നിര്‍ദേശം

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ട്രാഫിക് സിഗ്നല്‍ സംവിധാനം അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ഹൈവേ ഡിവിഷണല്‍ എഞ്ചിനിയര്‍ക്ക് സി ഡബ്യു സി ഉത്തരവ് നല്‍കി. ഇത് സംബന്ധിച്ച് വന്ന മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് കല്‍പ്പറ്റയില്‍ ഇന്നലെ നടന്ന സിറ്റിംഗില്‍ തീരുമാനമായത്. നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി മൂന്ന് മാസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്.നാഷണല്‍ ഹൈവേ 212 ലെ തിരക്കേറിയ സ്ഥലമാണ് ബത്തേരി അസംപ്ഷന്‍ ജംഗ്ഷന്‍. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന യു.പി. ഹൈസ്‌കൂള്‍ വിദ്യാലയങ്ങളും 4 ആശുപത്രികളും ഇതിന് സമീപത്തായുണ്ട്.
മാരിയമ്മല്‍ ക്ഷേത്രം മുതല്‍ അസംപ്ഷന്‍ ജംഗ്ഷന്‍ വരെയുളള റോഡ് കുത്തനെ ഇറക്കത്തിലുളളതാണെന്നതും അപകട സാധ്യത കൂട്ടുന്നതിനാല്‍ വാഹന വേഗത നിയന്ത്രണ സംവിധാനങ്ങളുടെ അനിവാര്യത ഏറുന്നു.ട്രാഫിക് നിയന്ത്രണ സംവിധാനം വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായതിനാല്‍ അപകടങ്ങള്‍ ഇവിടെ തുടര്‍ക്കഥയാണ്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് വെച്ച് വാഹനാപകടത്തില്‍ ഒരു കുട്ടി മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
അസംപ്ഷന്‍ ജംഗ്ഷനിലെ ട്രാഫിക് സംവിധാനം നേരെയാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാലയാധികൃതരുടെയും പി.ടി.എ ഭാരവാഹികളുടെയും പരാതികളോട് അധികൃതര്‍ കാട്ടുന്ന നിഷേധാത്മക നിലപാട് അംഗീകരിക്കാന്‍ ആവാത്തതാണെന്ന് ഇണഇ നിരീക്ഷിച്ചു.ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം, അംഗങ്ങളായ ഡോ. പി. ലക്ഷ്മണന്‍, ടി. ബി. സുരേഷ്, ഡോ. ബെറ്റി ജോസ്, അഡ്വ. എന്‍. ജി. ബാലസുബ്രമണ്യന്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.