Connect with us

Wayanad

നടപടിയായില്ല; മുത്താരിക്കുന്നുകാര്‍ക്ക് ചളിക്കുണ്ടും കുഴിയും നിറഞ്ഞ റോഡ്

Published

|

Last Updated

പൊഴുതന: ചളിക്കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ മുത്താരിക്കുന്ന് ലക്ഷംവീട് കോളനിക്കാര്‍ ദുരിതമനുഭവിച്ച് നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്ലുപതിച്ച റോഡിലൂടെ ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥയാണ്.
ആദിവാസികളടക്കം 200 ലധികം കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ സമീപത്തു കൂടിയാണ് റോഡ് കടന്നു പോവുന്നത്.
പെരിങ്കോട വഴി ലക്ഷംവീട് കോളനി ഭാഗത്തേക്കുള്ള ഏക യാത്രാ മാര്‍ഗമാണ് സഞ്ചാരയോഗ്യമല്ലാതായത്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതിനല്‍കിയെങ്കിലും റോഡിനായി ഫണ്ട് വകയിരുത്തിയിട്ടുണെ്ടന്നും തുടര്‍ന്ന് നടപടിയുണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. മഴക്കാലമായാല്‍ കാല്‍നടപോലും ദുഷ്‌കരമായ ഇവിടെ പഞ്ചായത്ത് അധികൃതര്‍ പ്രദേശവാസികളോട് കാട്ടുന്ന അവഗണന അവസാനിപ്പിച്ച് നിലവിലുള്ള റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.