Connect with us

Kozhikode

സ്‌നേഹസ്പര്‍ശം: ആദ്യദിനം 1.82 കോടി രൂപ സമാഹരിച്ചു

Published

|

Last Updated

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വൃക്ക- മാനസിക രോഗികളെ സഹായിക്കുന്ന സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 30ന് നടത്തിയ വിഭവ സമാഹരണ യജ്ഞത്തില്‍ 1.82 കോടി രൂപ സമാഹരിച്ചു. കോര്‍പറേഷന്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റി, കോഴിക്കോട്, കൊടുവള്ളി, കുന്ദമംഗലം, പന്തലായനി, ചേളന്നൂര്‍, മേലടി, ബാലുശ്ശേരി ബ്ലോക്കുകളിലെ 41 പഞ്ചായത്തുകളിലാണ് വിഭവ സമാഹരണം നടന്നത്. കഴിഞ്ഞ മാസം 30ന് മാത്രമായി 1.82 കോടി രൂപ സമാഹരിച്ചു. ആദ്യ ഘട്ട വിഭവ സമാഹരണം ഈ മാസം 15 വരെ തുടരും. വിവിധ സ്ഥലങ്ങളില്‍ ലഭിച്ച തുക ഇപ്രകാരമാണ്.
കോഴിക്കോട് കോര്‍പ്പറേഷന്‍-14,82,356 രൂപ, കൊയിലാണ്ടി മുനിസിപ്പാലിറ്റി-16,57,610, കോഴിക്കോട്-17,03,993, കൊടുവള്ളി-12,09,183, കുന്ദമംഗലം-19,19,622, പന്തലായനി-23,34,982, ചേളന്നൂര്‍-46,61,250, മേലടി-3,36,681, ബാലുശ്ശേരി-29,05,675. വടകര മുനിസിപ്പാലിറ്റി, വടകര, തൂണേരി, പേരാമ്പ്ര, കുന്നുമ്മല്‍, തോടന്നൂര്‍ ബ്ലോക്കില്‍ ഡിസംബര്‍ ആദ്യ വാരം ഫണ്ട് സമാഹരണം നടക്കും. ഒന്നാം ഘട്ട വിഭവ സമാഹരണം വന്‍ വിജയമായിരുന്നെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീലയും കലക്ടര്‍ സി എ ലതയും അറിയിച്ചു.

 

Latest