മുംബൈ എഫ് സിക്ക് ഇംഗ്ലീഷ് കോച്ച്

Posted on: September 5, 2014 12:55 am | Last updated: September 5, 2014 at 12:55 am
SHARE

islന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ മുംബൈ സിറ്റി ഫുട്‌ബോള്‍ ക്ലബ്ബ് ഇംഗ്ലീഷ് ഫുട്‌ബോളിലെ പ്രമുഖ പരിശീലകരെ ടീമിലെത്തിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി, സണ്ടര്‍ലന്‍ഡ്, ലീഡ്‌സ് യുനൈറ്റഡ് ടീമുകളുടെ പരിശീലകനായിരുന്ന പീറ്റര്‍ റീഡാണ് മുഖ്യ പരിശീലകന്‍. അസിസ്റ്റന്റ് കോച്ചായി പരിചയ സമ്പന്നനായ സ്റ്റീവ് ഡെര്‍ബിയെയും നിയമിച്ചു.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതീവ സന്തോഷവാനാണെന്നും പുതിയ വെല്ലുവിളി സ്വീകരിക്കാന്‍ ഒരുക്കമാണെന്നും റീഡ് പറഞ്ഞു. മുന്നൂറ് ബുണ്ടസ് ലിഗ മത്സരങ്ങള്‍ കളിച്ച ഫ്രീഡ്രിചിനെ പോലുള്ള താരത്തെ സ്വന്തമാക്കിയതിനെ റീഡ് അഭിനന്ദിച്ചു.ഇംഗ്ലണ്ടിന്റെ മുന്‍ മിഡ്ഫീല്‍ഡറായ പീറ്റര്‍ റീഡ് 1985 ല്‍ പി എഫ് എ പ്ലെയേഴ്‌സ് പ്ലെയര്‍ പുരസ്‌കാരജേതാവാണ്. ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തില്‍ മിഷേല്‍പ്ലാറ്റീനി, പ്രിബെന്‍, മറഡോണ എന്നിവര്‍ക്ക് പിറകിലായി നാലാം സ്ഥാനത്ത് വന്നിരുന്നു പീറ്റര്‍ റീഡ്. 1986 ലോകകപ്പിലും 88 യൂറോ കപ്പിലും ഇംഗ്ലണ്ടിനായി കളിച്ചു. റൊണാള്‍ഡീഞ്ഞോയെ ചെന്നൈ ടൈറ്റന്‍സ് ഈയാഴ്ചയോടെ ടീമിലെത്തിക്കുമെന്നാണ് അവസാന സൂചന. അതിനിടെ മുംബൈ എഫ് സി മുന്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ നികോളാസ് അനല്‍ക, റയല്‍മാഡ്രിഡ് ഇതിഹാസം റൗള്‍ ഗോണ്‍സാലസ് എന്നിവരെ ടീമിലെത്തിക്കാന്‍ ശ്രമം തുടങ്ങി.