Connect with us

International

നാറ്റോ ഉച്ചകോടിയില്‍ റഷ്യക്ക് രൂക്ഷ വിമര്‍ശം

Published

|

Last Updated

ലണ്ടന്‍: നാറ്റോ ഉച്ചകോടിയില്‍ റഷ്യക്കെതിരെ രൂക്ഷ വിമര്‍ശം. ഉക്രൈനിലെ പ്രതിസന്ധിയുടെ അടിസ്ഥാനകാരണം റഷ്യയാണെന്ന് പാശ്ചാത്യ നേതാക്കള്‍ പറഞ്ഞു. വെയില്‍സിലെ ഉച്ചകോടിയുടെ ആദ്യഘട്ടത്തില്‍ തന്നെയാണ് നേതാക്കള്‍ റഷ്യക്കെതിരെ തിരിഞ്ഞത്. കിഴക്കന്‍ ഉക്രൈനിലെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സമ്മര്‍ദം ശക്തമാക്കുമെന്ന് റഷ്യക്ക് നേതാക്കള്‍ മുന്നറിയിപ്പും നല്‍കി.
വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയെ കുറിച്ച് ഉച്ചകോടിക്ക് മുന്നോടിയായി യു എസ്, ഇ യു നേതാക്കള്‍ക്ക് ഉക്രൈന്‍ പ്രസിഡന്റ് വിശദീകരണം നല്‍കിയിരുന്നു. ഉക്രൈന്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 2,600 പേര്‍ മരിച്ചിട്ടുണ്ട്. ആയുധങ്ങള്‍ നല്‍കിയും പരിശീലനം നല്‍കിയും വിമതരെ റഷ്യ സഹായിക്കുന്നതിന് തെളിവുണ്ടെന്ന് പാശ്ചാത്യന്‍ നേതാക്കള്‍ അവകാശപ്പെട്ടു.
എന്നാല്‍ ഇത് റഷ്യ നിഷേധിച്ചിട്ടുണ്ട്. കിഴക്കന്‍ ഉക്രൈനില്‍ നിന്ന് ദശലക്ഷക്കണക്കിന് പേര്‍ വീടൊഴിയേണ്ടിവന്നിട്ടുണ്ടെന്നാണ് യു എന്‍ പുറത്തുവിട്ട കണക്ക്. അടുത്തിടെയുണ്ടായ ഏറ്റുമുട്ടലില്‍ വിമത വിഭാഗമാണ് മേധവിത്വം പുലര്‍ത്തുന്നത്. ലുഹാന്‍സ്‌ക്, ഡോണ്‍ട്‌സ്‌ക് എന്നീ പ്രദേശങ്ങളില്‍ വിമതര്‍ ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നത്.