Connect with us

International

എബോള: നിയന്ത്രണാതീതമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്

Published

|

Last Updated

വാഷിംഗ്ടണ്‍: പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച എബോള മാരക രോഗം മനുഷ്യകുലത്തിന് ഭീഷണിയാണെന്നും നിയന്ത്രണാതാതീതമായിരിക്കുകയാണെന്നും യു എന്‍. രോഗം നിയന്ത്രണ വിധേയമാക്കാന്‍ 600 മില്യണ്‍ ഡോളറെങ്കിലും ചെലവാകുമെന്നാണ് കണക്കാക്കുന്നതെന്ന് യു എന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എബോള വൈറസിന്റെ ചരിത്രത്തില്‍ 40 വര്‍ഷത്തിലാദ്യമായാണ് ഇത്രയും ഭീകരമായി ഇത് പടര്‍ന്നുപിടിക്കുന്നത്. നിയന്ത്രിക്കാനുള്ള കഠിന ശ്രമങ്ങളുണ്ടായിട്ടും ഈ രോഗം പടര്‍ന്നുപിടിക്കുകയാണ്. ഈ രോഗത്തെ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലെ രോഗമായി മാത്രം കാണരുത്. ഇതിനെ ചെറുക്കാന്‍ ലോകവ്യാപകമായി സഹകരണം ആവശ്യമായിരിക്കുന്നു. ഇപ്പോള്‍ ലോകത്താകെയായി 3,500 പേര്‍ക്ക് എബോള രോഗം ബാധിച്ചതായും ഈ രോഗം കാരണമായി ഇതുവരെ 1,900 പേര്‍ മരിച്ചതായും ലോക ആരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു.
600 മില്യണ്‍ ഡോളറെങ്കിലും ഈ രോഗത്തെ തടഞ്ഞു നിര്‍ത്താന്‍ ആവശ്യമായിരിക്കുകയാണ്. ഇത് വലിയൊരു സാമ്പത്തിക ബാധ്യതയാണ്- ഉന്നത യു എന്‍ സിസ്റ്റം കോ ഓര്‍ഡിനേറ്റര്‍ ഡേവിഡ് നബ്‌റൂ ചൂണ്ടിക്കാട്ടി.
രോഗം നിയന്ത്രണാതീതമായി പടര്‍ന്നുപിടിച്ചതോടെ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള പല വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത്മൂലം അന്താരാഷ്ട്രതലത്തില്‍ നിന്ന് ലഭിക്കുന്ന പല അവശ്യ സാധനങ്ങളും ഇവിടങ്ങളിലേക്ക് എത്തിക്കാന്‍ പ്രയാസം നേരിടുകയാണ്. ഇതിന് പരിഹാരമായി ഇപ്പോള്‍ ലോകാരോഗ്യ സംഘടന വാണിജ്യ എയര്‍ലൈനുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയിലെ ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

Latest