നിതാരി കൂട്ടക്കൊല: പ്രതിയുടെ വധശിക്ഷ 12ന്

Posted on: September 4, 2014 11:46 pm | Last updated: September 5, 2014 at 6:02 pm
SHARE

hang

ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ ഈ മാസം 12ന് നടപ്പിലാക്കും. മീററ്റിലെ ജയിലിലാണ് ശിക്ഷ നടപ്പിലാക്കുക. സുരീന്ദര്‍ കോലിയടക്കമുള്ള അഞ്ചു പേരുടെ ദയാഹരജി രാഷ്ട്രപതി തള്ളിയിരുന്നു.
2005-2006 കാലയളവില്‍ തന്റെ തൊഴിലുടമയായ മോനിന്ദര്‍ സിംഗിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലാണ് സുരീന്ദര്‍ കോലി അറസ്റ്റിലായത്. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ ആറ് കുട്ടികളെയും 20 വയസ്സായ ഒരു സ്ത്രീയേയും ബലാത്സംഗം ചെയ്ത് കൊന്നതായി ഇയാള്‍ സമ്മതിച്ചിരുന്നു. 2009ലാണ് അലഹബാദ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.