പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനാകില്ലെന്ന് സിപിഐ കേരള ഘടകം

Posted on: September 4, 2014 9:05 pm | Last updated: September 5, 2014 at 6:02 pm
SHARE

cpiതിരുവനന്തപുരം: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ അസൗകര്യമുണ്ടെന്ന് സംസ്ഥാന നേതൃത്വം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വരുന്നതാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനുള്ള തടസ്സം.
ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന നിര്‍വാക സമിതിയിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര നേതൃത്വം പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത വര്‍ഷം ഏപ്രിലിലായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ്.