മോദിയെ പരിഹസിച്ച് രാഹുല്‍

Posted on: September 4, 2014 7:55 pm | Last updated: September 4, 2014 at 7:55 pm
SHARE

rahul gandhiന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശം. രാജ്യത്ത് വിലക്കയറ്റവും വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാകുമ്പോള്‍ പ്രധാനമന്ത്രി ജപ്പാനില്‍ ചെണ്ട കൊട്ടികളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പിരഹാരം കാണുകയാണ് ആദ്യം ചെയ്യേണ്ടതെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.
സര്‍ക്കാര്‍ അധികാരമേറ്റിട്ട് നൂറ് ദിവസം പിന്നിട്ടു. പക്ഷേ അവര്‍ വാഗ്ദാനങ്ങള്‍ മറന്നെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അമേഠിയില്‍ സന്ദര്‍ശനം നടത്തിയ രാഹുലിനെ വൈദ്യുതി പ്രതിസന്ധി പിരഹരിക്കാത്തതിന് നാട്ടുകാര്‍ തടഞ്ഞിരുന്നു.