എയര്‍ ഇന്ത്യ പിന്നെയും ചതിച്ചു; ഇന്നലെ വൈകിയത് 15 മണിക്കൂര്‍

Posted on: September 4, 2014 6:09 pm | Last updated: September 4, 2014 at 6:09 pm
SHARE

air indiaഅബുദാബി: പ്രതിഷേധം അലയടിക്കുമ്പോഴും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് പഴയത് പോലെ. കഴിഞ്ഞ ഒരു മാസം മുമ്പ് എക്‌സ്പ്രസിന്റെ വൈകി പറക്കലിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. യു എ ഇയില്‍ നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്ക് അബുദാബിയില്‍ നിന്നും കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തിയത് ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക്.

ഒമ്പത് മണിക്ക് പോകേണ്ടിയിരുന്ന വിമാനത്തിലെ യാത്രക്കാര്‍ വൈകുന്നേരം ആറ് മണി മുതല്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ചെക്കിംഗ് കഴിഞ്ഞ് അകത്ത് കയറിയ യാത്രക്കാര്‍ ഒമ്പത് മണി കഴിഞ്ഞ് പോകുന്നതിന്റെ ലക്ഷണം കാണാത്തപ്പോള്‍ അധികൃതരോട് കാരണമന്വേഷിച്ചപ്പോഴാണ് വിമാനം എത്തിയില്ലെന്ന ഉത്തരം ലഭിച്ചത്.
അന്തര്‍ദേശീയ നിയമ പ്രകാരം വിമാനം സര്‍വീസ് റദ്ദ് ചെയ്യുകയോ വൈകി പറക്കുകയോ ചെയ്യുന്നെങ്കില്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാ ല്‍ എയര്‍ ഇന്ത്യ ഇതൊന്നും പാലിക്കപ്പെടുന്നില്ല.
സാധാരണയായി എല്ലാ വിമാന കമ്പനികളും യാത്രക്കാര്‍ക്ക് കമ്പ്യൂട്ടറില്‍ നിന്നും പ്രത്യേകം സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഗ്രൂപ്പ് സന്ദേശമാണ് അയക്കുന്നതെങ്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ മൊബൈലില്‍ ടൈപ്പ് ചെയ്താണ് അയക്കുന്നത്. ഇത്തരം സന്ദേശം പലര്‍ക്കും ലഭിക്കാറില്ല. അബുദാബി വിമാനത്താവളത്തെ ആശ്രയിച്ച് 400 കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് പോലും യാത്രക്കാര്‍ എത്തുന്നുണ്ട്. സഊദിയുടെ അതിര്‍ത്തി പ്രദേശങ്ങളായ സില, ഗുവൈഫാത്ത് എന്നീ സ്ഥലങ്ങളില്‍ നിന്നും ഒരു ദിവസം മുമ്പ് തന്നെ നഗരത്തിലെത്തിയാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നത്. മുന്‍കൂട്ടി വിവരം ലഭിക്കാതിരുന്നത് ദൂരെ നിന്നും വന്ന യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി.
വിമാനം വൈകിയതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് എയര്‍ ഇന്ത്യ ജീവനക്കാര്‍ കൈമലര്‍ത്തുകയായിരുന്ന