മണ്ഡലത്തെ മറന്നു; രാഹുലിന് ജനങ്ങളുടെ ശിക്ഷ

Posted on: September 4, 2014 6:00 pm | Last updated: September 4, 2014 at 6:00 pm
SHARE

rahul gandhi..അമേഠി: മണ്ഡലത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതിന് രാഹുല്‍ ഗാന്ധിക്ക് ജനങ്ങള്‍ ശിക്ഷ വിധിച്ചു. സ്വന്തം മണ്ഡലമായ അമേഠിയിലെത്തിയ അദ്ദേഹത്തെ ജനം തടഞ്ഞുവെക്കുകയായിരുന്നു. കനത്ത സുരക്ഷാ സംവിധാനങ്ങളെ മറികടന്നാണ് ജനം തങ്ങളുടെ ജനപ്രതിനിധിയെ തടഞ്ഞുവെച്ചത്. മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുവാന്‍ ശ്രമിച്ചില്ലെന്നാണ് പരാതി. ഒടുവില്‍ നാട്ടുകാരും നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് രാഹുലിന് ജനം വഴിമാറിക്കൊടുത്തത്.