ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിജയവാഡ

Posted on: September 4, 2014 5:10 pm | Last updated: September 4, 2014 at 5:10 pm
SHARE

vijayawadaവിജയവാഡ: ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായി വിജയവാഡയെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് നിയമസഭയില്‍ തലസ്ഥാനം പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനിടെയായിരുന്നു പ്രഖ്യാപനം. ആന്ധ്ര വിഭജിക്കപ്പെട്ട ശേഷം വിജവാഡ താത്കാലിക തലസ്ഥാനമായി പ്രവര്‍ത്തിക്കുകയായിരുന്നു.

യു പി എ സര്‍ക്കാറിന്റെ കാലത്ത് നിയോഗിച്ച ശിവരാ കൃഷ്ണ കമ്മിറ്റിയുടെ എതിര്‍പ്പ് മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിജയവാഡയെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പ്രധാന വാണിജ്യകേന്ദ്രമാണ് വിജയവാഡ.