Connect with us

National

മധ്യപ്രദേശില്‍ ഇസ്‌ലാംമതം സ്വീകരിച്ച നാല് പേരെ അറസ്റ്റ്‌ചെയ്തു

Published

|

Last Updated

ശിവപുരി; മധ്യപ്രദേശില്‍ ഇസ്ലാം മതം സ്വീകരിച്ച ഒരു കുടുംബത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേശവ്, മണിക്രം, മുകുഭായ്ജാദവ്, തുലറാം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

1968ലെ മതസ്വാതന്ത്ര്യ നിയമം അനുസരിച്ച് മതപരിവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മതപരിവര്‍ത്തനം നടത്തുന്നതെന്ന് കാണിച്ച് ജില്ലാ ഭരണാധികാരിക്ക് സത്യവാങ്മൂലം സമര്‍പ്പിക്കണം. അധികാരികള്‍ക്ക് ബോധ്യമായാലേ അനുമതി ലഭിക്കുകയുള്ളൂ.

ഇവരുടെ തീരുമാനത്തിനെതിരെ ബജ്‌റംഗ് ദള്‍,വിഎച്ചപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആഗസ്റ്റ് 28ന് ഇസ്ലാം മതത്തിലേക്ക് മാറിയത് നിര്‍ബന്ധപൂര്‍വമാണെന്നാരോപിച്ച് ചിലര്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല തങ്ങള്‍ മതം മാറിയതെന്ന് ജാദവ് ജില്ലാ ജഡ്ജിയെകണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇവര്‍ മതപരിവര്‍ത്തനം നടത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
“ഞങ്ങളെ കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന വിവാദം അനാവശ്യമാണെന്നും ആരുടേയും നിര്‍ബന്ധപ്രകാരമല്ല ഇസ്ലാം മതം സ്വീകരിച്ചത്.ഞങ്ങളെല്ലാവരും ഇസ്ലാമിനെ കുറിച്ച കൂടുതല്‍ പഠിച്ച ശേഷമാണ് മതപരിവര്‍ത്തനത്തിനുള്ള തീരുമാനമെടുത്തതെന്നും”- കേശവ് ജാദവ് പ്രതികരിച്ചു.

Latest