Connect with us

Kannur

കണ്ണൂര്‍ കൊലപാതകം: പ്രതികള്‍ക്കെതിരെ ചുമത്തിയത് യുഎപിഎ തന്നെയെന്ന് എഡിജിപി

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹകുറ്റം തന്നെയാണെന്ന് എഡിജിപി. യുഎപിഎ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കണ്ണൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിയിട്ടില്ല. കൂടുതല്‍ പ്രിതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും എഡിജിപി അറിയിച്ചു.
കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മകന്‍ ജെയ്ന്‍രാജിനെതിരെ ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Latest