പാറമട പുന:പരിശോധന ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു

Posted on: September 4, 2014 12:13 pm | Last updated: September 4, 2014 at 12:13 pm
SHARE

quarry-equipmentന്യൂഡല്‍ഹി; പാറമട പുന:പരിശോധന ഹര്‍ജി പിന്‍വലിച്ചു. സംസ്ഥാന സര്‍ക്കാര്‍ ദേശീയ ഹരിത ട്രിബൂണലിന് സമര്‍പ്പിച്ച ഹര്‍ജിയാണ് പിന്‍വലിച്ചത്. പാരിസ്ഥിതിക അനുമതിയില്ലാത്ത പാറമടകള്‍ പൂട്ടുന്നതിനെതിരെയുള്ള ഹര്‍ജിയാണ് പിന്‍വലിച്ചത്.
ഹൈക്കോടതിയില്‍ കേസ് നടക്കുന്നവെന്ന് അറിയിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് പിന്‍വലിച്ചത്. സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജിയും പിന്‍വലിച്ചു.