അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഘടകം രൂപീകരിച്ചതായി അയ്മന്‍ അല്‍ സവാഹിരി

Posted on: September 4, 2014 11:15 am | Last updated: September 4, 2014 at 11:18 am
SHARE

zawahiri-360x270

ഇസ്‌ലാമാബാദ്: അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഘടകം രൂപീകരിച്ചതായി അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരി അറിയിച്ചു. സംഘടനയുടെ ഇന്ത്യന്‍ ഘടകം ഇന്ത്യയിലെ ഇസ്‌ലാമിക ഭരണം വ്യാപിപ്പിക്കുമെന്നും ജിഹാദിന്റെ കൊടിയുയര്‍ത്തുമെന്നും സവാഹിരി പറഞ്ഞു. ഓണ്‍ലൈനില്‍ പുറത്തുവിട്ട 55 മിനുട്ട് വീഡിയോയിലൂടെയാണ് സവാഹിരിയുടെ പ്രഖ്യാപനം. അഫ്ഗാനിലെ താലിബാന്‍ നേതാവ് മുല്ലാ ഒമറിന് പിന്തുണയും സവാഹിരി അറിയിച്ചു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ഖ്വയ്ദ ഘടകം രൂപീകരിക്കുന്ന വാര്‍ത്ത ബര്‍മ, ബംഗ്ലാദേശ്,അസം,ഗുജറാത്ത്,അഹമ്മദാബാദ്,കാശ്മീര്‍ എന്നിവിടങ്ങളിലെ മുസ്ലിംങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടാകുന്ന കാര്യമാണെന്നും, മുസ്ലിംകളെ അനീതിയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും രക്ഷിക്കുമെന്നും വീഡിയോയില്‍ സവാഹിരി പറയുന്നു.