Connect with us

Kozhikode

മദ്യനിരോധം ഇച്ഛാശക്തിയോടെ നടപ്പാക്കണം: എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട്: മദ്യനയം അട്ടിമറിക്കാന്‍ വര്‍ഗീയ കാര്‍ഡിറക്കുന്നവരെ കരുതിയിരിക്കണമെന്ന് എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് യോഗം അഭിപ്രായപ്പെട്ടു. സര്‍ക്കാറിന്റെ പുതിയ മദ്യനയം രൂപപ്പെട്ടിന്റെ പശ്ചാത്തലം കേരളീയ സമൂഹത്തിന് വ്യക്തമാണ്. എന്നാല്‍ ഇതിന് പിന്നില്‍ മദ്യഷാപ്പുകള്‍ ഇല്ലാത്ത മുസ്‌ലിംലീഗാണ് എന്നാരോപിക്കുന്നവര്‍ വര്‍ഗീയ കാര്‍ഡിറക്കി സര്‍ക്കാറിന്റെ മദ്യനയം അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് നടത്തുന്നത്. മദ്യക്കച്ചവടം നടത്തുന്ന ചില സമുദായ നേതാക്കളുടെ ഇത്തരത്തിലുള്ള കുപ്രചാരണങ്ങള്‍ കേരളീയ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ കാരണമാകും. കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനും കുടുംബ, സാമൂഹിക അന്തരീക്ഷം കലുഷിതമാക്കുന്നതിനും കാരണമാകുന്ന മദ്യം ഘട്ടംഘട്ടമായി നിരോധിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനം ഇച്ഛാശക്തിയോടെ നടപ്പാക്കണം. മദ്യ മാഫിയകളുടെയും അവര്‍ക്ക് കുഴലൂതുന്നവരുടെയും ചതിക്കുഴികളെ ജാഗ്രതയോടെ കാണണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. റഹ്മതുല്ല സഖാഫി എളമരം, അബ്ദുല്ല സഅദി ചെറുവാടി, ഹുസൈന്‍ മാസ്റ്റര്‍, സലീം അണ്ടോണ, മുഹമ്മദലി സഖാഫി പ്രസംഗിച്ചു.

Latest