മമ്പുറം പാലം പ്രവൃത്തിക്ക് അനുമതി

Posted on: September 4, 2014 9:57 am | Last updated: September 4, 2014 at 10:57 am
SHARE

വേങ്ങര: ജില്ലയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാമിലേക്ക് നിലവിലെ പാലത്തിനോട് ചേര്‍ന്ന് പുതിയ പാലം നിര്‍മിക്കുന്നതിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം അന്തിമ അനുമതി നല്‍കിയതായി മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയുടെയും അബ്ദുര്‍റബ്ബിന്റെയും ഓഫീസില്‍ നിന്ന് അറിയിച്ചു. 28 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാലം കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
പാലം യാഥാര്‍ഥ്യമാകുന്നതോടെ മമ്പുറത്തേക്കുള്ള തീര്‍ഥാടകരുടെ ഗതാഗത കുരുക്കിന് പരിഹാരമാകും. നിലവിലെ ഇടുങ്ങിയ പാലത്തിനോട് ചേര്‍ന്നാണ് വിശാല സൗകര്യങ്ങളോട് കൂടിയ പാലം വരുന്നത്. നിരവധി സാങ്കേതിക പ്രയാസങ്ങളില്‍ പെട്ട് നീണ്ടു പോവാതിരിക്കാന്‍ ഇരു മന്ത്രിമാരും പ്രത്യേക ഉന്നതതല യോഗം വിളിച്ചാണ് നടപടികള്‍ അന്തിമ ഘട്ടത്തിലാക്കിയത്. ഓണം കഴിയുന്നതോടെ പാലം പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുമെന്നും ഇരു മന്ത്രിമാരുടെയും ഓഫീസില്‍ നിന്ന് അറിയിച്ചു.