Connect with us

National

പോലീസ് സ്‌റ്റേഷനുകളില്‍ മാധ്യമ വക്താക്കള്‍ വേണമെന്ന് ശുപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും മാധ്യമ വക്താക്കളെ നിയമിക്കണമെന്ന് ശുപാര്‍ശ. അമിക്കസ്‌ക്യൂറി ഗോപാല്‍ ശങ്കരനാരായണനാണ് സുപ്രീംകോടതിയില്‍ ശുപാര്‍ശ നല്‍കിയത്.
എല്ലാ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖ കൊണ്ടുവരുന്നതിനെ കുറിച്ച് കോടതി ആലോചിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഗോപാല്‍ ശങ്കരനാരായണനെ അമിക്കസ്‌ക്യൂറിയായി നിയമിച്ചത്. അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം പോലീസിലെ തിരഞ്ഞെടുക്കപ്പെട്ട മാധ്യമ വക്താക്കള്‍ മാത്രമേ മാധ്യമങ്ങളുമായി സംസാരിക്കാന്‍ പാടുള്ളൂ. അന്വേഷണത്തിലിരിക്കുന്ന കേസുകളുടെ വിവരങ്ങള്‍ അതത് ഘട്ടങ്ങളില്‍ മാത്രം പുറത്തുവിടണം. കേസിനെ കുറിച്ചുള്ള വിവരങ്ങളും അനാവശ്യമായി വെളിപ്പെടുത്താന്‍ പാടില്ല. അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ച ശേഷമാവും മാര്‍ഗരേഖയുടെ കാര്യത്തില്‍ കോടതി അന്തിമ തീരുമാനമെടുക്കുക.

Latest