Connect with us

Wayanad

വന്യമൃഗശല്യം: കര്‍ഷകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടിലെ രൂക്ഷമായ കാട്ടാന, വന്യമൃഗ ശല്യം തടയുക, വന്യമൃഗങ്ങളുടെ അക്രമണം കൊണ്ട് ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, വനങ്ങളില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെയും, കൃഷിയിടങ്ങളേയും മതിലും, കമ്പിവേലിയും കെട്ടി വേര്‍തിരിക്കുക, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനങ്ങളിലെ തേക്ക്, യൂക്കാലിപ്റ്റ്‌സ് മുതലായവ വെട്ടിമാറ്റി സ്വാഭാവിക മരങ്ങള്‍ വെച്ചുപിടിപ്പിക്കുക, കര്‍ഷക പെന്‍ഷന്‍ 2500 രൂപയായി വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കിസാന്‍ ജനത ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ നിന്നും ആരംഭിച്ച കര്‍ഷക രക്ഷായാത്രയുടെ സമാപനം കുറിച്ചുകൊണ്ട് നിരവധി കര്‍ഷകര്‍ കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി.
കലക്‌ട്രേറ്റ് ധര്‍ണ കിസാന്‍ ജനത സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍ ഒ ദേവസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് വി.പി.വര്‍ക്കി അധ്യക്ഷത വഹിച്ചു.
സോഷ്യലിസ്റ്റ് ജനത സംസ്ഥാന സമിതി അംഗം അഡ്വ: ജോര്‍ജ് പോത്തന്‍, വി വി ജിനേന്ദ്രപ്രസാദ്, പൗലോസ് കുറുമ്പേമഠം, എം അബ്ദുറഹിമാന്‍, എം.ബാലകൃഷ്ണന്‍, യു എ ഖാദര്‍, എന്‍ കെ ബെന്നി, എം.ബി. ഗോപാലന്‍, ഡി. രാജന്‍, ഷംസുദ്ദീന്‍ അരപ്പറ്റ, രാജുകൃഷ്ണ, കെ പ്രകാശന്‍, കെ എ സ്‌കറിയ, ഇ പി യാക്കോബ്, പി ജി നൈമവതി, എ. അനന്ദകൃഷ്ണ ഗൗഡര്‍, സി.ടി. വര്‍ഗീസ്, പി പി മത്തായി, അഡ്വ. കെ ടി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പി എം കരീം, പി കോമു, എംസി രവീന്ദ്രകുമാര്‍, എം അലവി, പി വി വര്‍ദ്ധമാനന്‍, കെ എം ജോര്‍ജ് കുട്ടി, പി ഒ എല്‍ദോ, സതീശന്‍ വിത്ത്കാട്, കെ എം അസ്മ, അബ്ദുല്‍ അസീസ് പി എന്നിവര്‍ നേതൃത്വം നല്‍കി.

Latest