ദേശീയ അധ്യാപക ദിനാഘോഷം ജില്ലാ തല ഉദ്ഘാടനം മാനന്തവാടിയില്‍

Posted on: September 4, 2014 9:29 am | Last updated: September 4, 2014 at 9:29 am
SHARE

മാനന്തവാടി: അഞ്ചിന് നടക്കുന്ന ദേശീയ അധ്യാപകദിന ജില്ലാ തല ആഘോഷം സെപ്തംബര്‍ അഞ്ചിന് രാവിലെ 9.30 മുതല്‍ മാനന്തവാടി ഗവ.യുപിസ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് നിര്‍വഹിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ജി ബിജു അധ്യക്ഷനാകും. മികച്ച പിടിഎക്കുള്ള അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഉഷാകുമാരി, പഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ്, എം മുഹമ്മദ് ബഷീര്‍, ഉഷാ വിജയന്‍, എന്നിവര്‍ വിതരണം ചെയ്യും.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളെ ചടങ്ങില്‍ ആദരിക്കും. അതോടൊപ്പം തന്നെ കലാസാഹിത്യ മത്സര വിജയികള്‍ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്യും. അധ്യാപകരുടെ രക്തദാന സമ്മതപത്രം വിദ്യാഭ്യാസ ഉപഡയറക്ടര്‍ മേരി ജോസ് ഏറ്റുവാങ്ങും. എം വി മുകുന്ദന്‍ മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റിയന്‍, ജനറല്‍ കണ്‍വീനര്‍ എം മുരളീധരന്‍, രമേശന്‍ ഏഴോക്കാരന്‍, സി സൈതലവി എന്നിവര്‍ പങ്കെടുത്തു.