ആര്‍എസ്എസ് നേതാവിന്റെ വധം; ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട പി ജയരാജന്റെ മകനെതിരെ കേസ്

Posted on: September 4, 2014 9:05 am | Last updated: September 5, 2014 at 12:24 am
SHARE

jain-2തലശ്ശേരി: ആര്‍എസ്എസ് നേതാവ് മനോജിന്റെ വധത്തെ പരാമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയിന്‍രാജിനെതിരെ കേസെടുത്തു.
ഐടി ആക്ട് പ്രകാരം കതിരൂര്‍ പോലീസാണ് കേസെടുത്തത്.
കൊലവിളിയും ഉപദേശവുമായി വരുന്നവര്‍ ഒന്നോര്‍ക്കണം, ഞാനുമൊരു മകനാണ്. എന്റെ കുട്ടിക്കാലം ചോരയില്‍ മുക്കിയവര്‍, അച്ഛനെ ശാരീരികമായി തളര്‍ത്തിയവന്‍, ഞങ്ങളുടെ സുന്ദരേട്ടനെ വെട്ടിനുറുക്കിയവന്‍, തെരുവില്‍ കിടപ്പുണ്ടെന്നുകേട്ടാല്‍ എന്നിലെ മകന്‍ സന്തോഷിക്കുക തന്നെ ചെയ്യും. ഇതായിരുന്നു പോസ്റ്റ്. വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് ആയിരത്തിലധികം ലൈക്കും നിരവധി ഷെയറും ലഭിച്ചു.