Connect with us

Kerala

ആര്‍ എസ് എസ് നേതാവിന്റെ കൊല: ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി

Published

|

Last Updated

തലശ്ശേരി: കതിരൂരില്‍ ആര്‍ എസ് എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോടത്ത് മനോജ് (42) കൊല്ലപ്പെട്ട കേസില്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം തുടങ്ങി. എ ഡി ജി പി. എസ് അനന്തകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ കോഴിക്കോട് എസ് പി. രാമചന്ദ്രനാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എ ഡി ജി പി ഇന്നലെ കതിരൂര്‍ പോലീസ് സ്റ്റേഷനിലും കൊലപാതകം നടന്ന ഉക്കാസ്‌മൊട്ടയ്ക്കടുത്ത തിട്ടയില്‍ മുക്കും സന്ദര്‍ശിച്ചു.
കോഴിക്കോട് നിന്ന് തലശ്ശേരി റസ്റ്റ് ഹൗസിലെത്തി അന്വേഷണ സംഘാംഗങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കതിരൂരിലെത്തിയത്. കൃത്യം നടത്തിയ ശേഷം ചോരപുരണ്ട വസ്ത്രങ്ങളുമായി പ്രതികള്‍ ഓടി രക്ഷപ്പെട്ടതിന് ദൃക്‌സാക്ഷികളുണ്ടെന്നതും ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ഉള്‍പ്പെട്ട യഥാര്‍ഥ പ്രതികളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞതും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടിവള്ളിയായിട്ടുണ്ട്. കെ ടി ജയകൃഷ്ണന്‍ വധക്കേസില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെട്ട വിക്രമനാണ് മനോജ് വധക്കേസിലെ മുഖ്യ പ്രതിസ്ഥാനത്തുള്ളത്. ഒപ്പം വീഡിയോ ഗ്രാഫറായ നമ്പിടി ജിതനുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടംഗ സംഘമാണ് കൊല നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഏതാനും പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. എന്നാല്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം.

Latest