മുന്‍കാല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും അംഗങ്ങള്‍ക്കും സംഘടിപ്പിച്ച സ്‌നേഹാദരം ശ്രദ്ധേയമായി

Posted on: September 4, 2014 12:26 am | Last updated: September 3, 2014 at 9:26 pm
SHARE

പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്തില്‍ മുന്‍കാല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും അംഗങ്ങള്‍ക്കും സംഘടിപ്പിച്ച സ്‌നേഹാദരം ശ്രദ്ധേയമായി.
1935 തിരുവേഗപ്പുറയില്‍ ലാണ് പഞ്ചായത്ത് ‘രണം നിലവില്‍ വന്നത്. 1979 മുതലുള്ള പഞ്ചായത്ത് പ്രസിഡന്റുമാരെയും അംഗങ്ങളെയുമാണ് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. അംഗങ്ങള്‍ അവരവരുടെ കാലത്ത് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും വിവരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം എ. സമദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വന്ദനനായര്‍ അധ്യക്ഷയായി. മുന്‍ പഞ്ചായത്ത് പ്രസിഡന്‍രുമാരായ പി ടി മുഹമ്മദ്കുട്ടി ഹാജി, പി പി ഇന്ദിരാദേവി, പി കെ ശങ്കരന്‍, കെ ടി അബ്ദുല്‍ബഷീര്‍, കെ മുഹമ്മദ്, പി പി ഖദീജ, കെ ടി എം മാനു, കെ പി എ സമദ്, കെ ജമീല, വി ആരിഫ, ടി പി ശാരദ, തങ്കം, എം കെ മാധവന്‍, കെ പി മുഹമ്മദ്, ടി മമ്മദ്, കെ ബാവഹാജി എന്നിവരെയാണ് ആദരിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കെ സി സല്‍മാന്‍, ആബിദ കിനാങ്ങാട്ടില്‍, കെ അലി, വി കെ ബദറുദ്ദീന്‍, കെ മുസ്തഫ, പി കെ സരസ്വതി, പഞ്ചായത്ത് സെക്രട്ടറി സി അബ്ദുല്‍സലാം പ്രസംഗിച്ചു.