Connect with us

Kasargod

ഒറ്റപ്പാലത്ത് ട്രാഫിക് പരിഷ്‌ക്കാരം പാളി

Published

|

Last Updated

ഒറ്റപ്പാലം: നഗരത്തില്‍ ട്രാഫിക് പരിഷ്‌ക്കാരം തീരുമാനം പാളി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരസഭാ റഗുലേറ്ററി കമിറ്റി ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പുതിയ ഗതാഗത പരിഷ്‌ക്കാരത്തിന് രൂപം നല്‍കിയത്.
എം ഹംസ എം എല്‍ എയും നഗരസഭ ചെയര്‍പേഴ്‌സണ്‍ പി സുബൈദയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
ഈ തീരുമാനം ഇന്നലെ നടപ്പിലാക്കിയങ്കിലും ഗതാഗതക്കുരുക്കിന് മാത്രമല്ല അയവ് വന്നില്ല. അതേ സമയം റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ വ്യാപാരികള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.
രാവിലെ എട്ട് മുതല്‍ വൈകുന്നേരം 7 വരെ കയറ്റിറക്ക് പാടില്ലെന്ന തീരുമാനമാണ് വ്യാപാരികളെ പ്രകോപിതരാക്കിയിരിക്കുന്നത്.
തീരുമാനം പുനപരിശോധിക്കാത്ത പക്ഷം നഗരസഭ ഉപരോധമുള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി നേതാക്കളായ സി സിദ്ദീഖും, എം എസ് പൗലോസും മുന്നറിയിപ്പ് നല്‍കി.

Latest