മോഷ്ടിച്ച പശുവിനെ കടത്തുന്നതിനിടെ ഓട്ടോടെമ്പോ പിടിയില്‍; മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

Posted on: September 4, 2014 12:14 am | Last updated: September 3, 2014 at 9:14 pm
SHARE

കാസര്‍കോട്: വാഹന പരിശോധനക്കിടെ മോഷ്ടിച്ചതെന്ന് സംശയിക്കുന്ന പശുവിനെയും ഗുഡ്‌സ് ഓട്ടോയെയും ഉപേക്ഷിച്ച് മൂന്നംഗ സംഘം രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പുലര്‍ച്ചെ പാറക്കട്ടയിലാണ് സംഭവം. വിദ്യാനഗര്‍ എ എസ് ഐ ആന്റണിയുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയിരുന്നത്. ഇതിനിടെ എത്തിയ ഗുഡ്‌സ് ഓട്ടോക്ക് പോലീസ് കൈ കാണിച്ചപ്പോള്‍ വണ്ടി നിര്‍ത്തി. പരിശോധനക്കിടെ മോഷ്ടാക്കള്‍ തൊണ്ടിമുതലുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പശുവിനെ കൈകാലുകള്‍ കെട്ടിയ നിലയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്നു. ചൗക്കി ആസാദ് നഗറില്‍ നിന്ന് മോഷ്ടിച്ചതാണ് പശുവിനെയെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഓട്ടോയുടെ രേഖകളും പരിശോധിച്ചുവരികയാണ്.