Connect with us

Kasargod

സമരഭീഷണിയുമായി സി പി എം

Published

|

Last Updated

ബിരിക്കുളം: കാഞ്ഞങ്ങാട്ടുനിന്നും കാലിച്ചാമരം-ബിരിക്കുളം വഴി പരപ്പയിലേക്ക് സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ബസ് നിരന്തരമായി സര്‍വീസ് മുടക്കുന്നതിനെതിരെ സി പി എമ്മും ഡി വൈ എഫ് ഐയും രംഗത്ത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ നിരവധി തവണയാണ് സര്‍വീസ് മുടങ്ങിയത്.
ദിവസം പതിനായിരത്തിലധികം കലക്ഷന്‍ കിട്ടുന്ന ഈ സര്‍വീസ് സ്വകാര്യ ബസുകളെ സഹായിക്കാന്‍ വേണ്ടിയാണ് മുടക്കുന്നതെന്ന ആരോപണമുണ്ട്. ഇതുവഴിയുള്ള ട്രിപ്പ് മുടക്കി ഈ ബസ് കമ്പല്ലൂര്‍ റൂട്ടില്‍ ഓടിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. കെ എസ് ആര്‍ ടി സിയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാടിന് കുടപിടിക്കുന്ന അധികൃതര്‍ അതില്‍നിന്നും പിന്‍മാറിയില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സി പി എം ബിരിക്കുളം ലോക്കല്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
ഈ ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് ഡി വൈ എഫ് ഐ ബിരിക്കുളം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനങ്ങളെ വലയ്ക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ യൂത്ത് കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനും മേഖലാ കമ്മിറ്റി തീരുമാനിച്ചു. കെ മണി അധ്യക്ഷത വഹിച്ചു. സി സുരേശന്‍, ടി അനീഷ്, വി രാജേഷ്, എം പി സുരേഷ്‌കുമിാര്‍, എം രാജന്‍, അനൂപ് പെരിയല്‍, എം കെ പ്രദീപ്കുമാര്‍,, കെ ദിലീപ്, സനീഷ് കുറുഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Latest