ആദ്യ ആന്‍ഡ്രോയിഡ് ടാബ് ലെനോവോ പുറത്തിറക്കി

Posted on: September 3, 2014 9:19 pm | Last updated: September 3, 2014 at 9:19 pm
SHARE

lenovo tabവിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്‌ജെറ്റ്‌സ് മാത്രം പുറത്തിറക്കിയിട്ടുള്ള ലെനോവോ ഇതാദ്യമായി ആന്‍ഡ്രോയിഡ് സിസ്റ്റത്തിലുള്ള ടാബ്‌ലറ്റ് പുറത്തിറക്കി. ഇന്റല്‍ ആറ്റം പ്രൊസസറോടു കൂടിയ 8 ഇഞ്ച് ടാബാണ് പുറത്തിറക്കിയത്.

ആന്‍ഡ്രോയിഡിന്റെ 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ടാബില്‍ ഉയര്‍ന്ന ക്ലാരിറ്റിക്കായി വണ്‍ ഗ്ലാസ് സൊലൂഷന്‍ ടച്ച് പാനല്‍ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ക്വാഡ്‌കോര്‍ ഇന്റല്‍ ആറ്റം സീ 3745 പ്രൊസസര്‍, 2 ജി ബി റാം, 16 ജി ബി ഇന്‍ബില്‍റ്റ് മെമ്മറി, എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ടാബിന്റെ മെമ്മറി പക്ഷേ വര്‍ദ്ധിപ്പിക്കാനാവില്ല.

എട്ട് മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് പിന്‍കാമറയോടൊപ്പം 1.6 മെഗാപിക്‌സല്‍ മുന്‍കാമറയും ടാബിലുണ്ട്. മുന്‍കാമറയില്‍ ഓട്ടോഫോക്കസ് സൗകര്യം ഇല്ല. 4ജി എല്‍ ടി ഇ, വൈഫൈ, മൈക്രോ യു എസ് ബി, ബ്‌ളൂ ടൂത്ത് തുടങ്ങിയവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകള്‍.

4290 മില്ലി ആമ്പിയറിന്റെ ലീ-ഇയോണ്‍ നോണ്‍ റിമൂവബിള്‍ ബാറ്ററി 7 മണിക്കൂര്‍ ഉപയോഗസമയവും 400 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും വാഗ്ദാനം ചെയ്യുന്നു. ഡോള്‍ബി ഓഡിയോയുടെ ഡ്യൂവല്‍ ഫ്രണ്ട് സ്പീക്കറാണ് ടാബിലുള്ളത്.

12,000 രൂപയാണ് ഏകദേശവില കണക്കാക്കുന്നത്. ഇബോണി, നീല, ക്യാനറി, മഞ്ഞ, വെള്ള എന്നീ നിറങ്ങളില്‍ ടാബ് എസ് 8 ലഭ്യമാണ്. ടാബ് എന്നു വിപണിയിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.