പ്രവേശനോത്സവം സംഘടിപ്പിച്ചു

Posted on: September 3, 2014 9:07 pm | Last updated: September 3, 2014 at 9:08 pm
SHARE

praveshnasthavamഷാര്‍ജ: ഷാര്‍ജ മൈസലൂണ്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് മദ്‌റസയില്‍ പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം നടന്നു. അധ്യാപകരും സംഘാടകരും ചേര്‍ന്ന് പുതിയ അധ്യയന വര്‍ഷത്തേക്കുള്ള വിദ്യാര്‍ഥികളെ മധുരം നല്‍കി സ്വീകരിച്ചു.
ഒന്ന് മുതല്‍ എഴാം ക്ലാസ്സ് വരെയും, പ്ലസ് ടു തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും വിവിധ ഷെഡ്യൂളുകളിലായി ക്ലാസുകള്‍ നടക്കുന്നു. പെണ്‍കുട്ടികള്‍ക്കായി വനിതാ അധ്യാപികമാര്‍ നടത്തുന്ന പ്രത്യേക ക്ലാസ്സുകളുമുണ്ട്. നാഷനല്‍ പെയിന്റ്, മുവൈല, സനാഇയ്യ, നബ്ബ, ബുഹൈറ, റോള, മൈസലൂണ്‍, അല്‍ നഹ്ദ, അല്‍ വഹ്ദ, അല്‍ ഖാന്‍ തുടങ്ങി ഷാര്‍ജയുടെ വിവധ ഭാഗങ്ങളില്‍ നിന്നായി വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 06-5637373.