എമിറേറ്റ്‌സ് കൂടുതല്‍ എയര്‍ ബസ് വിമാനങ്ങള്‍ വാങ്ങുന്നു

Posted on: September 3, 2014 6:03 pm | Last updated: September 3, 2014 at 9:04 pm
SHARE

ദുബൈ: ലോകത്തിലെ മുന്‍നിര വിമാനക്കമ്പനികളിലൊന്നായ എമിറേറ്റ്‌സ് കൂടുതല്‍ എ 380 വിമാനങ്ങള്‍ വാങ്ങുന്നു. എ 380 ഇനത്തിലുള്ള 89 പുതിയ വിമാനങ്ങള്‍ക്കാണ് എമിറേറ്റ്‌സ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ ഇത്തരത്തിലുള്ള 51 വിമാനങ്ങളാണ് എമിറേറ്റ്‌സിനു സ്വന്തമായുള്ളത്.
ഇന്ധന ഉപഭോഗം കുറഞ്ഞ ഇതേ ഇനത്തില്‍പെട്ട വിമാനങ്ങള്‍ നിര്‍മിക്കുന്നുവെങ്കില്‍ കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാക്കാന്‍ എമിറേറ്റ്‌സ് ഒരുക്കമാണെന്നും കമ്പനി അധികൃതര്‍ വെളിപ്പെടുത്തി. എ 380 എയര്‍ ബസുകള്‍ ഉപയോഗിച്ച് അടുത്ത നവംബറില്‍ അമേരിക്കന്‍ നഗരമായ ഡള്ളാസിലേക്കും, ഡിസംബറില്‍ സാന്‍ഫ്രാന്‍സിസ്‌കോ, ഹൂസ്റ്റണ്‍ തുടങ്ങിയ നഗരങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കാന്‍ എമിറേറ്റ്‌സ് തീരുമാനിച്ചിട്ടുണ്ട്. ഇതിനാണ് പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ പട്ടണങ്ങളിലേക്ക് എ 380 എയര്‍ ബസുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ബസ് ഉപയോഗിച്ച് നടത്തുന്ന സര്‍വീസുകളിലധികവും യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്. ദുബൈയിലേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാരെത്തുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും വ്യാവസായിക തലസ്ഥാനമായ മുംബൈയിലേക്ക് മാത്രമാണ് എമിറേറ്റ്‌സിന്റെ എ 380 നിലവില്‍ സര്‍വീസ് നടത്തുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here