സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

Posted on: September 3, 2014 8:23 pm | Last updated: September 3, 2014 at 8:23 pm
SHARE

Uniform for Drivers and Escortsഅബുദാബി: സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം നടപ്പാക്കുന്നതായി അബുദാബി എക്‌സിക്യൂട്ടീവ് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി അറിയിച്ചു. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍, കുട്ടികള്‍ക്കൊപ്പം അകമ്പടി പോകുന്നവര്‍ എന്നിവര്‍ക്കാണ് പുതിയ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് നിയമത്തിന്റെ ഭാഗമായി യൂണിഫോം നടപ്പാക്കുന്നത്. സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് രംഗത്ത് രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമാണിത്. ബസ് ജീവനക്കാരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കൂടി ലക്ഷ്യമിട്ടാണ് പുതിയ യൂണിഫോം നടപ്പാക്കുന്നത്.