Connect with us

Gulf

എട്ട് മാസത്തിനിടെ 204 പുതിയ റഡാറുകള്‍ സ്ഥാപിച്ചു

Published

|

Last Updated

അബുദാബി: നിയമലംഘകരെ പിടികൂടാന്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ 204 പുതിയ റഡാറുകള്‍ സ്ഥാപിച്ചതായി അധികൃതര്‍. അബുദാബി, അല്‍ ഐന്‍ നഗരങ്ങളിലെ വിവിധ ഉള്‍വഴികളിലും പുറംവഴികളിലുമാണ് പുതിയ റഡാറുകള്‍ സ്ഥാപിച്ചത്.
ഈ വര്‍ഷം ആദ്യം മുതല്‍ ആഗസ്റ്റ് അവസാനം വരെയുള്ള എട്ട് മാസത്തിനുള്ളിലാണ് ട്രാഫിക് വിഭാഗം ഇത്രയും പുതിയ റഡാറുകള്‍ നിരത്തുകളില്‍ സ്ഥാപിച്ചത്. ഇതില്‍ 142 എണ്ണം അബുദാബിയിലെ റോഡുകളിലാണ്. 62 എണ്ണം അല്‍ ഐനിലുമാണ്. അബുദാബി ട്രാഫിക്കിലെ റോഡ് സുരക്ഷാ വിഭാഗം തലവന്‍ കേണല്‍ എഞ്ചി. മുസല്ലം മുഹമ്മദ് അല്‍ ജുനൈബി പറഞ്ഞു.
അമിത വേഗക്കാരെയും ട്രാഫിക് നിയമലംഘകരെയും ഉള്‍ റോഡുകളില്‍ വരെ പിന്തുടര്‍ന്ന് പിടികൂടുകയാണ് ലക്ഷ്യമെന്നും വാഹനങ്ങള്‍ കൊണ്ട് പൊതുനിരത്തുകളില്‍ അഭ്യാസം കാണിക്കുന്നവരെ പിടികൂടലും ലക്ഷ്യമാണെന്നും കേണല്‍ മുസല്ലം അല്‍ ജുനൈബി പറഞ്ഞു.