അജ്മാനിലും ഓണ്‍ലൈന്‍ കാര്‍ രജിസ്‌ട്രേഷന്‍

Posted on: September 3, 2014 8:10 pm | Last updated: September 3, 2014 at 8:10 pm
SHARE

അജ്മാന്‍: അജ്മാനിലും കാര്‍ രജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈനായി സാധിക്കും.. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് അജ്മാന്‍ പോലീസ് വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ മൈ കാര്‍ എന്ന് ടൈപ്പ് ചെയ്താല്‍ ഓണ്‍ലൈന്‍ സൈറ്റില്‍ പ്രവേശിക്കാന്‍ സാധിക്കും. രജിസ്‌ട്രേഷനായി അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം അടക്കാനും ഇതില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അജ്മാന്‍ പോലീസ് ഉപ മേധാവി കേണല്‍ സുല്‍ത്താന്‍ അല്‍ നുഐമി വ്യക്തമാക്കി.