Connect with us

Gulf

ഷാര്‍ജയില്‍ പുതിയ ജയില്‍ കെട്ടിടം പണിയുന്നു

Published

|

Last Updated

ഷാര്‍ജ: 3,000 പേരെ താമസിപ്പിക്കാന്‍ സൗകര്യമുള്ള പുതിയ ജയില്‍ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചതായി ഷാര്‍ജ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജ സുവൈഹാത്തില്‍ നിലവിലുള്ള ജയിലിന്റെ പിന്നിലാണ് പുതിയ കെട്ടിടം പണിയുകയെന്ന് ജയില്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ ആരിഫ് മുഹമ്മദ് അല്‍ ശരീഫ് അറിയിച്ചു.
മൂന്ന് ഘട്ടങ്ങളായി നിര്‍മിക്കുന്ന ജയില്‍ കെട്ടിടത്തിന് 40 കോടി ദിര്‍ഹമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 900 പേരെ പാര്‍പ്പിക്കാവുന്ന ഒന്നാം ഘട്ടം ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാക്കും. ആധുനികവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ കെട്ടിടമാണ് നിര്‍മിക്കുക. തടവുകാര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
തടവുകാരുടെ അവകാശങ്ങളും സ്വകാര്യതകളും സംരക്ഷിക്കാവുന്നതും മാനുഷികമായ അവരുടെ മുഴുവന്‍ കാര്യങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കാന്‍ പര്യാപ്തവുമായിരിക്കും പുതിയ കെട്ടിട സമുച്ഛയമെന്ന് കേണല്‍ ആരിഫ് പറഞ്ഞു. അടുത്ത വര്‍ഷം അവസാനത്തോടെ പുതിയ കെട്ടിടത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളും പൂര്‍ത്തിയാകും.
ജയില്‍ വാസികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന രാജ്യമാണ് യു എ ഇ, ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇക്കാര്യത്തില്‍ ബദ്ധശ്രദ്ധനാണെന്നും കേണല്‍ ആരിഫ് പറഞ്ഞു. തടവുകാരില്‍ അക്കാദമിക് കാര്യങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് പ്രത്യേക പരിഗണനയും സൗകര്യവും ലഭ്യമാക്കുന്നുണ്ട്. ഓരോ വര്‍ഷവും ശരാശരി 10-15 പേര്‍ ഷാര്‍ജ ജയിലില്‍ പഠിതാക്കളായി ഉണ്ടാകാറുണ്ട്.
സാങ്കേതിക കാര്യങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് പ്രത്യേകം കമ്പ്യൂട്ടര്‍ പരിശീലനവും കലാ-കായിക വിഷയങ്ങളില്‍ വാസനയുള്ളവര്‍ക്ക് അത് പരിപോഷിപ്പിക്കാനുള്ള വേദികളും അധികൃതര്‍ ജയിലിനകത്ത് ഒരുക്കുന്നുണ്ട്. ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനും ഇസ്‌ലാമിലേക്ക് കടന്നുവരാനും താത്പര്യമുള്ള തടവുകാര്‍ ആവശ്യമായ എല്ലാ ഒത്താശകളും നിര്‍ലോഭം യു എ ഇയിലെ ജയിലുകളില്‍ ചെയ്തുകൊടുക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, തടവുകാര്‍ക്ക് ഭാര്യമാരുമായി കൂടിക്കാഴ്ച നടത്താന്‍ ഷാര്‍ജ ജയില്‍ അധികൃതര്‍ അവസരം ഒരുക്കുന്നുണ്ട്.

 

---- facebook comment plugin here -----

Latest