അഡെക് വിദ്യാര്‍ഥികള്‍ക്കായി 18,000 സീറ്റുകള്‍ അനുവദിച്ചു

Posted on: September 3, 2014 8:05 pm | Last updated: September 3, 2014 at 8:05 pm
SHARE

ADEC-LOGOഅബുദാബി: അഡെക് (അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍) സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അബുദാബിയിലും അല്‍ ഐനിലും പുതുതായി 18,000 സീറ്റുകള്‍ അനുവദിച്ചു. പുതുതായി അനുവദിച്ച 14 സ്വകാര്യ വിദ്യാലയങ്ങളിലായാണ് ഇത്രയും സീറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. ഇതോടെ അബുദാബി എമിറേറ്റില്‍ അനുഭവപ്പെടുന്ന സ്‌കൂള്‍ സീറ്റുകളുടെ ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മൂലധനം വര്‍ധിപ്പിക്കുകയെന്ന അഡെക്കിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് അഡെക് പ്രൈവറ്റ് സ്‌കൂള്‍സ് ആന്‍ഡ് ക്വാളിറ്റി അഷ്വാറന്‍സ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമാദ് അലി അല്‍ ദാഹിരി വ്യക്തമാക്കി.