10 ബിഎഡ് സെന്ററുകളുടെ അംഗീകാരം നഷ്ടമായി

Posted on: September 3, 2014 6:54 pm | Last updated: September 3, 2014 at 7:54 pm
SHARE

BED_1482679fതിരുവനന്തപുരം: കേരളാ സര്‍വകലാശാലക്ക് കീഴിലുള്ള 10 ബിഎഡ് സെന്ററുകളുടെ അംഗീകാരം നഷ്ടമായി. മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന കാരണം പറഞ്ഞ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്റേതാണ് നടപടി. സ്വകാര്യ ബിഎഡ് സെന്ററുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ ബാംഗ്ലൂരില്‍ ചേര്‍ന്ന എന്‍സിടിഇ മേഖലാ യോഗമാണ് ബിഎഡ് കോളേജുകളുടെ അംഗീകാരം റദ്ദാക്കാന്‍ തീരുമാനിച്ചത്. തീരുമാനം പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാല നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ വേണ്ടത്ര ജാഗ്രതയോടെയുള്ള നടപടികള്‍ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെയും സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടാക്കാത്തതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം.