പി സദാശിവം പുതിയ കേരളാ ഗവര്‍ണര്‍

Posted on: September 3, 2014 7:02 pm | Last updated: September 4, 2014 at 8:34 am
SHARE

sadasivamതിരുവനന്തപുരം:മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം കേരളാ ഗവര്‍ണറായി വിജ്ഞാപനം പുറത്തിറക്കി. ഷീലാ ദീക്ഷിത്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. വിവാദങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നത്.

തമിഴ്‌നാട് ഈറോഡ് ഭവാനി കടപ്പനല്ലൂര്‍ സ്വദേശിയാണ് സദാശിവം. മദ്രാസ്, പഞ്ചാബ് ഹരിയാനാ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ച സദാശിവം 2007ല്‍ സുപ്രീം കോടതി ജഡ്ജിയായി. 2013 ജൂലൈ 19 മുതല്‍ 2014 ഏപ്രില്‍ 26 വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തയാളുമായി കഴിഞ്ഞ ദിവസം അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്പാല്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവയുടെ ചെയര്‍മാന്‍ പദവി വഹിക്കുന്നതിനോടായിരുന്നു അദ്ദേഹത്തിന് താത്പര്യമെന്നറിയുന്നു. എന്നാല്‍, ഗവര്‍ണര്‍ സ്ഥാനത്തെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ മിസോറാമിലേക്ക് സ്ഥലംമാറ്റം ഉണ്ടാകുമെന്ന് ഉറപ്പായതോടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷീലാ ദീക്ഷിത് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത്.