അയച്ച മെസേജുകള്‍ ഇനി ഡിലീറ്റ് ചെയ്യാം

Posted on: September 3, 2014 6:40 pm | Last updated: September 3, 2014 at 6:40 pm
SHARE

invisible text mobile appകൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാവില്ല എന്ന് നാം കേട്ട് പഴകിയ ചൊല്ലാണ്. ആധുക സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് വാവിട്ട വാക്കിനെക്കാള്‍ അയച്ച സന്ദേശങ്ങളാണ് ചിലപ്പോള്‍ പുലിവാലാവുക. നമ്പര്‍ മാറി അയച്ചുപോയ സന്ദശങ്ങളോ പ്രത്യേക മാനസികാവസ്ഥയില്‍ അയച്ച സന്ദേശങ്ങളോ പിന്നീട് വേണ്ടായിരുന്നു തോന്നിയ അനുഭവം പലര്‍ക്കുമുണ്ടാവും. ഇനിമുതല്‍ ഇതിന് പരിഹാരമാവുകയാണ് ഇന്‍വിസിബിള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍.

ഈ ആപ്ലിക്കേഷനിലൂടെ അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാം. ആന്‍ഡ്രോയിഡ്, ഐ ഒ എസ്, ബ്ലാക്ക്‌ബെറി പ്ലാറ്റ്‌ഫോമുകളില്‍ ഈ ആപ്പ് പ്രവര്‍ത്തിക്കും. ശബ്ദ, ചിത്ര, വീഡിയോ സന്ദേശങ്ങളും ഈ ആപ്ലിക്കേഷനുപയോഗിച്ച് മായ്ച്ചു കളയാം. ഒരു നിശ്ചിത സമയപരിധിക്കുള്ളില്‍ തുറക്കാത്ത മെസേജുകളാണ് ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ സാധിക്കുക. മാത്രവുമല്ല സന്ദേശം സ്വീകരിക്കുന്ന വ്യക്തിയുടെ മൊബൈലിലും ഈ ആപ്പ് ഉണ്ടെങ്കില്‍ മാത്രമേ സന്ദേശം മായ്ച്ചുകളയാന്‍ ആവുകയുള്ളൂ.