മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം:ഐഎസ് പുറത്തുവിട്ട വീഡിയോ ആധികാരികമെന്ന് യുഎസ്

Posted on: September 3, 2014 6:20 pm | Last updated: September 3, 2014 at 6:20 pm
SHARE

sotloffവാഷിംഗ്ടണ്‍: അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്‌ലോഫിനെ സുന്നി വിമത സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) കൊലപ്പെടുത്തിയതായി പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത യുഎസ് സ്ഥരീകരിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഐഎസിന്റെ തടവില്‍ കഴിയുകയാണ് സോട്‌ലോഫ്. ഐഎസ് ഉടമസ്ഥതയിലുള്ള വെബ്‌സൈറ്റിലൂടെ വധിക്കുന്ന ദൃശ്യം പുറത്തുവിട്ടിരുന്നു. രണ്ടാഴ്ച മുമ്പ് മറ്റൊരു മാധ്യമപ്രവര്‍ത്തകനായ ഫോലയെ വിമതര്‍ സമാന രീതിയില്‍ വധിച്ചിരുന്നു.