കുട്ടികളുടെ മുന്നില്‍ മദ്യപിച്ചാല്‍ കുട്ടികള്‍ മദ്യപരാകാന്‍ സാധ്യത

Posted on: September 3, 2014 6:14 pm | Last updated: September 3, 2014 at 6:14 pm
SHARE

barകഴിഞ്ഞ കുറേ ദിവസമായി മദ്യത്തിന്റെ ദൂഷ്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളാണ് നമുക്ക് ചുറ്റും നടക്കുന്നത്. മദ്യവിരുദ്ധ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നതാണ് അമേരിക്കയിലെ മനഃശാസ്ത്രജ്ഞര്‍ പുറത്ത് വിട്ടിരിക്കുന്ന പുതിയ പഠന റിപ്പോര്‍ട്ട്. കുട്ടികളുടെ മുന്നില്‍ വെച്ച് മദ്യപിക്കുന്നത് ഭാവിയില്‍ അവര്‍ മദ്യപാനികളായി മാറാന്‍ കാരണമായേക്കുമെന്നാണ് പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ മനഃശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ജോണ്‍ ഇ ഡൊണോവന്‍ പറഞ്ഞു.

വീട്ടില്‍വെച്ച് രക്ഷിതാക്കള്‍ മദ്യപിക്കുന്നത് കാണുന്ന കുട്ടികളില്‍ മദ്യം രുചിച്ച് നോക്കാനുള്ള ത്വര വര്‍ധിക്കുമെന്ന് പഠനം പറയുന്നു. 12 വയസ്സിന് മുമ്പ് മദ്യം രുചിച്ച കുട്ടികള്‍ക്ക് അതിന് രക്ഷിതാക്കളുടെ സമ്മതമുണ്ടായിരുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുട്ടികള്‍ ഭാവിയില്‍ സ്ഥിരം മദ്യപാനികളാവാന്‍ സാധ്യത കൂടുതലാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.